ന്യൂഡൽഹി: പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേന പെെലറ്റ് അഭിനന്ദൻ വർദ്ധനെ വിട്ടയക്കുമെന്ന പ്രഖ്യാപനത്തിനിടെയും പാക് സെെന്യത്തിന്റെ പ്രകോപനം. അതിർത്തി മറികടന്ന് പാകിസ്ഥാന്റെ 21 യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കെതിരെ വന്നത്. എന്നാൽ പാകിസ്ഥാന്റെ വരവ് മനസിലാക്കിയ ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തുരത്തുകയായിരുന്നുവെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.
8 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാൻ വിമാനങ്ങളെ തുരത്തിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു. രാവിലെ പത്ത് മണിയോടെയാണ് പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നത്. എട്ട് എഫ്-16 വിമാനങ്ങൾ, നാല് മിറാഷ്-3 വിമാനങ്ങൾ, നാല് ചൈനീസ് നിർമിത ജഐഫ്-17 വിമാനങ്ങൾ എന്നിവയാണ് നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചത്.
നിയന്ത്രണ രേഖയിൽ നിന്നും പത്ത് കിലോമീറ്റർ ഉള്ളിലേക്ക് പറന്നെത്തിയ പാക് വിമാനങ്ങളെ സുഖോയ്, മിറാഷ് വിമാനങ്ങൾ ഉപയോഗിച്ച് തുരത്തുകയായിരുന്നു. തുടർന്ന് തിരിച്ച് പറക്കുന്നതിനിടെ ഇന്ത്യൻ സെെനിക താവളത്തിൽ ബോംബ് വർഷിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇന്ത്യൻ സെെെന്യയത്തിന്റെ തിരിച്ചടി ഭയന്ന് പിൻവാങ്ങുകയായിരുന്നു