indian-army-

ന്യൂഡൽഹി ഏത് ആക്രമണവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് ഇന്ത്യൻ സേനാമേധാവികളുടെ സംയുക്ത വാർത്താസമ്മേളനം. പാക് ആക്രമണത്തിന്റെ തെളിവുകളും സൈന്യം പുറത്തുവിട്ടു. പാകിസ്ഥാൻ ആദ്യം തെറ്റായ പ്രസ്താവനകൾ നടത്തി. പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ തകർത്തുവെന്ന് വ്യോമസേന അറിയിച്ചു. രജൗരിയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ശ്രമം തകർത്തു. രണ്ട് വൈമാനികര്‍ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍ ആദ്യം കള്ളം പറഞ്ഞു 27ന് പാക് വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്കരികിൽ എത്തിയിരുന്നു.

പാക് വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് വന്നത്. ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകളായിരുന്നു അവ ലക്ഷ്യമിട്ടിരുന്നു. എഫ് 16 വിമാനങ്ങളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. വിംഗ്സ കമാൻഡർ അഭിനന്ദനെ തിരിച്ചയ്ക്കുന്നതിൽ സന്തോഷമെന്നും വ്യോമസേന മേധാവി അറിയിച്ചു.

ഏത് തിരിച്ചടിക്കും തയ്യാറെന്ന് കര, നാവിക സേനാ മേധാവികൾ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. പ്രകോപനമുണ്ടാക്കുന്നത് പാക്കിസ്ഥാനാണ്. ഉന്നംവച്ച ഭീകരകേന്ദ്രങ്ങൾ വ്യോമസേന തകർത്തു. പാക്ക് ആക്രമണത്തിൽ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറയാൻ സാദ്ധ്യമല്ലെന്നും സേനാ മേധാവികൾ വ്യക്തമാക്കി.