ന്യൂഡൽഹി: ആദായ നികുതി സ്ളാബിൽ മാറ്റം വരുത്താൻ കേന്ദ്ര ധനമന്ത്രാലയം ഡയറക്‌ട് ടാക്‌സ് കോഡ് പാനലിനോട് ആവശ്യപ്പെട്ടു. ഇതിന് മൂന്നുമാസത്തെ സാവകാശം പാനൽ തേടിയിട്ടുണ്ട്. നിലവിൽ രണ്ടരലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയില്ല. അഞ്ചുലക്ഷം രൂപവരെ വരുമാനക്കാർക്ക് അഞ്ചു ശതമാനവും പത്തുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിനുമേൽ വരുമാനമുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.

ഉയർന്ന സ്ളാബിലെ നികുതിനിരക്കുകളിൽ,​ പ്രത്യേകിച്ച് 20 ശതമാനം സ്ളാബിൽ വ്യക്തതവരുത്താനായാണ് സ്ളാബ് ഘടന പുനഃക്രമീകരിക്കാനുള്ള നീക്കം. ഏപ്രിൽ ഒന്നുമുതൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ലെന്ന് ബഡ്‌ജറ്രിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.