ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു പൈലറ്റ് പ്രൊജക്ട് ഇപ്പോള്‍ ചെയ്ത് തീർത്തതേ ഉളളു’ എന്ന് അദ്ദേഹം പാകിസ്ഥാനെ പരേക്ഷമായി സൂചിപ്പിച്ച് പറഞ്ഞു.. ഡൽഹിയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉന്നത പുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു മോദി.
‘നിങ്ങൾ ഓരോരുത്തരും ലബോറട്ടറികളിലാണ് നിങ്ങളുടെ ജീവിതം ചെലവഴിക്കുന്നത്. ആദ്യം തന്നെ ഒരു ‘പൈലറ്റ് പ്രൊജക്ട്’ ഉണ്ടാക്കുക എന്നത് ഒരു ചടങ്ങാണ്. പിന്നീടാണ് അതിൽ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇപ്പോൾ ഒരു പൈലറ്റ് പ്രൊജക്ട് തീർത്തതേ ഉളളു. ഇനി നമുക്ക് അത് യാഥാർത്ഥ്യമാക്കണം, നേരത്തേ അത് വെറും ആചാരം മാത്രമായിരുന്നു.,’ മോദി പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയിലെ വിഗം കമാൻഡർ അബിനന്ദൻ വർദ്ധമാനെ വിട്ടയക്കുമെന്ന് പാക് പാർലമെന്റിലാണ് ഇമ്രാൻ ഖാൻ അറിയിച്ചത്.