kerala-cricket
kerala cricket

വിജയവാഡ : സെ​യ്ദ് ​മു​ഷ്താ​ഖ് ​അ​ലി​ ​ട്വ​ന്റി​ 20​ ​മ​ത്സ​ര​ത്തി​ൽ​ നാഗാലാൻഡിനെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ കേരളത്തിന്റെ നാലാംവിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ൻഡ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റൺസെടുത്തു. കേരളത്തിനു വേണ്ടി നിധീഷ് എം.ഡി മൂന്നു വിക്കറ്റും ബേസിൽ തമ്പിയും വിനൂപ് മനോഹരനും രണ്ടു വിക്കറ്റു വീതവും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 12.2 ഓവറിൽ ലക്ഷ്യം കണ്ടു. വിഷ്ണു വിനോദ് 53 റൺസും റോഹൻ കന്നുമ്മൽ 51 റൺസുമെടുത്ത് പുറത്താകാതെ നിന്നു. നാളെ കേരളം ജാർഖണ്ഡിനെ നേരിടും.