ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യൻ സെെന്യത്തെ മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മാത്രമല്ല വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായിരിക്കെ തിരിക എത്തിക്കും വരെ ഉറങ്ങാതിരിക്കേണ്ട മോദി ഈ സമയം പ്രസംഗിച്ച് നടക്കുകയാണെന്ന് കോടിയോരി ബാലകൃഷ്ണൻ ആരോപിച്ചു.
മോദിയേയും അമിത് ഷായേയും കുറ്റപ്പെടുത്തി പറഞ്ഞാൽ ജയിലിലാകുന്ന അവസ്ഥയാണ് രാജ്യത്ത് ഉള്ളതെന്നും കോടിയേരി പറഞ്ഞു. കോടിയേരി നയിക്കുന്ന കേരളസംരക്ഷണ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെ സംസാരിച്ചാൽ രാജ്യദ്രോഹിയായി മുദ്രകുത്തുന്നു. ഇത്തരം പ്രചരങ്ങൾ ബി.ജെപിക്ക് തന്നെ തിരിച്ചചിയാകുമെന്നും കോടിയേരി വിശദീകരിച്ചു.
ഇന്ത്യൻ വ്യോമസേന രാജ്യത്തിന് അഭിമാനമാണ്. എന്നാൽ മോദി ഇന്ത്യൻ സെെന്യത്തെ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. രാഷ്ട്രം മോദിയുടെ കെെയ്യിലല്ല സെെനികരുടെ കെെകളിലാണെന്നാണ് ഈ സംഭവങ്ങളൂടെ മനസിലാകുന്നതെന്നും കോടിയേരി പറഞ്ഞു.