ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെക്കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണ് യൂട്യൂബിനു നിർദേശം നൽകിയത്.
എന്നാൽ അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.ഇതിനിടെ അഭിനന്ദനെ നാളെ വിട്ടയയ്‌ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അറിയിച്ചു. പാക് പാർലമെന്റ് സംയുക്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. സമാധാന സന്ദേശമായാണ് തീരുമാനം.വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നടപടി.