തിരുവനന്തപുരം: തലസ്ഥാനത്ത് ചിറയിൻകീഴിൽ യുവാവിനെ മർദ്ദിച്ചു കൊന്നു. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മർദ്ദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി ചിറയിൻകീഴ് പൊലീസ് അറിയിച്ചു.