brahmapuram-

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞതിനെതുടർന്ന് സംഘർഷം. കൊച്ചി കോർപറേഷന്റെ മാലിന്യവുമായെത്തിയ വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞത്. പത്തോളം വാഹനങ്ങളാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. റോഡിൽത്തന്നെ നിലയുറപ്പിച്ച നാട്ടുകാരെ പൊലീസ് പിന്നിട് അറസ്റ്റു ചെയ്ത് നീക്കി.

അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന് കോർപ്പറേഷൻ നിലപാട് എടുത്തിരുന്നു. ഇത് ലംഘിച്ചതിനാലാണ് വാഹനങ്ങൾ തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീ പിടിത്തമുണ്ടായതിനെത്തുടർന്ന് മാലിന്യ നിർമാർജനം ഏകദേശം നിലച്ച മട്ടായിരുന്നു.. കൂടുതൽ വാഹനങ്ങളെത്തിയാൽ വാഹനം തടയുമെന്ന് പറഞ്ഞ നാട്ടുകാർ മാലിന്യവുമായെത്തിയ ലോറിയുടെ താക്കോലടക്കം പിടിച്ച് വാങ്ങിയിരുന്നു.