കൂവരക്, പഞ്ഞപ്പുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്ന ധാന്യമായ റാഗിയിൽ കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ, മിനറലുകൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി റാഗി കഴിയ്ക്കാം. കുറഞ്ഞ കൊഴുപ്പുമാത്രമുള്ള ഈ ധാന്യത്തിലെ കൊഴുപ്പ് അലിഞ്ഞ് ചേരുന്നതല്ല. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ഇത് എളുപ്പം ദഹിക്കുകയും ചെയ്യും.
ട്രിേ്രപ്രാഫാൻ എന്ന അമിനോ ആസിഡ് റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കും. ഇതിലൂടെ ശരീരഭാരം കുറയുകയും ചെയ്യും. റാഗി പതിയെ മാത്രം ദഹിക്കുന്നതിനാൽ അമിതമായി ശരീരത്തിലേക്ക് കലോറി എത്തുന്നത് തടയുന്നു. റാഗി കഴിച്ചാൽ വേഗത്തിൽ വയറ് നിറഞ്ഞ തോന്നൽ ഉണ്ടാകും. അങ്ങനെ അധിക ഭക്ഷണം കഴിയ്ക്കുന്നതും ഒഴിവാക്കാം. തടി കുറയ്ക്കാൻ ഇത് സഹായിക്കും.
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അനീമിയ അകറ്റാൻ അത്യുത്തമം. തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുമ്പോൾ റാഗി കഴിയ്ക്കുന്നത് വിളർച്ചയെ അകറ്റും എന്നതാണ് ഇതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണം.