ems-hospital
ഇ.എം.എസ് സഹകരണ ആശുപത്രി

പെരിന്തൽമണ്ണ: അറുപത് രൂപയ്ക്ക് അപകട ഇൻഷൂറൻസ് പദ്ധതിയുമായി ഇ.എം.എസ് സഹകരണ ആശുപത്രി. ഇ.എം.എസ് മെമ്മോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും സംയുക്തമായി ”ഇ.എം.എസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീം” എന്ന പേരിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. റോഡപകടങ്ങൾ, വീഴ്ച മൂലമുള്ള പരിക്കുകൾ, തീപൊള്ളൽ, പാമ്പ്, നായ, കടന്നൽ എന്നീ ക്ഷുദ്ര ജീവികളിൽ നിന്നുള്ള ആക്രമണങ്ങൾ തുടങ്ങിയ പരിക്കുകൾക്ക് സൗജന്യമായി വിദഗ്ദ ചികിത്സ ഉൾപ്പെടുത്തികൊണ്ടുള്ള നൂതന ഇൻഷുറൻസ് പദ്ധതിയാണിത്. പദ്ധതിയിൽ ഫെബ്രുവരി 25 വരെ വ്യക്തികൾക്ക് നേരിട്ട് ചേരാം. സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും അവരുടെ ജീവനക്കാരെയും മെമ്പർമാരെയും നിശ്ചിത പ്രീമിയം തുക അടവാക്കി ഉൾപ്പെടുത്താവുന്നതുമാണ്. 60 രൂപയാണ് അടവാക്കേണ്ടത്. ബാക്കി പ്രീമിയം തുക ഇ.എം.എസ് മെഡിക്കൽ ട്രസ്റ്റും ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയും സംയുക്തമായി അടവാക്കുന്നതാണ്. അഞ്ച് വയസ്സുമുതൽ 80 വയസ്സുവരെ ഉള്ളവർക്ക് അംഗമാകാം. അംഗങ്ങളായവർക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ 50,000 രൂപ വരെയുള്ള ചികിത്സാ ചിലവുകൾ സൗജന്യമായിരിക്കും. കൂടാതെ അപകടം മൂലം മരണപ്പെടുകയാണെങ്കിൽ ആശ്രിതർക്ക് 50,000 രൂപയുടെ സാമ്പത്തിക സഹായവും ലഭിക്കും. ഈ പദ്ധതിയുടെ കാലാവധി മാർച്ച് 1 മുതൽ 2020 ഫെബ്രുവരി 29 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസിലോ, പബ്ലിക് റിലേഷൻസ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ 04933 302090, 302025 www.emshospital.org.in