പൊന്നാനി: സ്ക്കൂൾ അടക്കാൻ രണ്ട് മാസം ബാക്കിനിൽക്കെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം പൂർത്തിയാക്കി പൊന്നാനി പൊതുവിദ്യാലയങ്ങൾ. പൊതുവിദ്യഭ്യാസ ശാക്തീകരണ പരിപാടിയായി പൊന്നാനി നഗരസഭ നടപ്പാക്കിയ അക്ഷരത്തിര പദ്ധതിയിൽ പൊതുവിദ്യാലയങ്ങൾ സാധ്യമാക്കിയ മുന്നേറ്റമാണ് സ്ക്കൂൾ അടക്കുന്നതിനു മുമ്പുതന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന കാര്യത്തിൽ കുതിപ്പ് സാധ്യമാക്കിയിരിക്കുന്നത്. കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന രണ്ട് സർക്കാർ സ്ക്കൂളുകൾ ഉൾപ്പെടെ നാല് സ്ക്കൂളുകളിലാണ് അടുത്ത വർഷത്തേക്കുള്ള ഒന്നാംവർഷ പ്രവേശനം ഇപ്പോഴെ പൂർത്തിയായിരിക്കുന്നത്.
തെയ്യങ്ങാട് ഗവ.എൽ പി സ്ക്കൂൾ, കടവനാട് ഗവ. ഫിഷറീസ് യു പി സ്ക്കൂൾ, പൊന്നാനി ന്യൂ എൽ പി സ്ക്കൂൾ, ബിയ്യം എ എം എൽ പി സ്ക്കൂൾ എന്നിവിടങ്ങളിലാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് അഡ്മിഷൻ കംപ്ലീറ്റഡ് ബോർഡ് തൂക്കേണ്ട സ്ഥിതി എത്തിയിരിക്കുന്നത്. തെയ്യങ്ങാട് ഗവ.എൽ പി സ്ക്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് രജിസ്ട്രർ ചെയ്തിരിക്കുന്നത് 450 കുട്ടികളാണ്. ഇതിൽ പകുതി കുട്ടികളെ പ്രവേശിപ്പിക്കുവാനുള്ള സാഹചര്യവും സൗകര്യവുമാണ് സ്ക്കൂളിലുള്ളത്. സ്ക്കൂളിന് ഏറ്റവും അടുത്തുള്ളവരെ പരിഗണിച്ച് പ്രവേശനം നൽകാനാണ് പി.ടി.എ തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടാൻ ആലോചിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്. പൊന്നാനി നഗരസഭ മാതൃക എൽ.പി സ്ക്കൂളായി തെരഞ്ഞെടുത്ത വിദ്യാലയം കൂടിയാണ്. നഗരസഭ സ്ഥലം വാങ്ങി സ്ക്കൂൾ വിപുലീകരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ ഉൾപ്പെടെ ശിപാർശ കത്തുമായി പ്രവേശനം നേടാനെത്തുന്നവർ നിരവധിയാണ്.
കടവനാട് ഗവ. ഫിഷറീസ് യു പി സ്ക്കൂളിലേക്ക് ഇതുവരെ പുതിയ നൂറ് കുട്ടികൾ ചേരാനായെത്തി. ഒന്നാം ക്ലാസിനു പുറമെ മറ്റു ക്ലാസുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള പശ്ചാത്തല സൗകര്യങ്ങളാണ് സ്ക്കൂളിലൊരുക്കിയിട്ടുള്ളത്. സ്