karipur
.

കൊ​ണ്ടോ​ട്ടി​:​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​ദു​ബൈ​യി​ലേ​ക്കു​ള​ള​ ​ഫ്‌​ളൈ​ ​ദു​ബൈ​ ​വി​മാ​ന​ ​ക​മ്പ​നി​യു​ടെ​ ​സ​ർ​വീ​സു​ക​ൾ​ക്ക് ​തു​ട​ക്ക​മാ​യി.​വെ​ള​ളി​യാ​ഴ്ച് ​രാ​ത്രി​ 8.20​ന് ​ദു​ബൈ​യി​ൽ​ ​നി​ന്നും​ ​പു​റ​പ്പെ​ട്ട​ ​വി​മാ​നം​ ​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 1.45​നാ​ണ് ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.​ആ​ദ്യ​ ​വി​മാ​ന​ത്തെ​ ​വാ​ട്ട​ർ​ ​സ​ല്യൂ​ട്ട് ​ന​ൽ​കി​ ​സ്വീ​ക​രി​ച്ചു.​ ​ആ​ദ്യ​വി​മാ​ന​ത്തി​ൽ​ 178​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​വി​മാ​നം​ ​പി​ന്നീ​ട് ​പു​ല​ർ​ച്ചെ​ 3.05​ന് ​ദു​ബൈ​യി​ലേ​ക്ക് ​ത​ന്നെ​ ​തി​രി​ച്ച് ​പോ​യി.​ ​ചൊ​വ്വ,​വ്യാ​ഴം,​ശ​നി​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ദു​ബൈ​യി​ലേ​ക്കും​ ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള​ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദു​ബൈ​യി​ൽ​ ​നി​ന്ന് ​ക​രി​പ്പൂ​രി​ലേ​ക്കു​മാ​ണ് ​ഫ്‌​ളൈ​ ​ദു​ബൈ​ ​വി​മാ​ന​ ​സ​ർ​വീ​സ് ​ഷെ​ഡ്യൂ​ൾ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്നും​ ​ദു​ബൈ​യി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​വി​മാ​ന​ക്ക​മ്പ​നി​യാ​ണ് ​ഫ്‌​ളൈ​ ​ദു​ബൈ.
ഈ​മാ​സം​ ​അ​ഞ്ചു​മു​ത​ൽ​ ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​ര​ണ്ട് ​അ​ധി​ക​ ​സ​ർ​വ്വീ​സു​ക​ളും​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ക്കു​ന്നു​ണ്ട്.​ചൊ​വ്വ,​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​യു​ടെ​ ​അ​ധി​ക​ ​സ​ർ​വ്വീ​സ്.​ ​ഇ​തോ​ടെ​ ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​യു​ടെ​ ​സ​ർ​വീ​സ് ​ഏ​ഴാ​യി​ ​വ​ർ​ധി​ക്കും.​ ​നി​ല​വി​ൽ​ ​ജി​ദ്ദ​യി​ലേ​ക്ക് ​അ​ഞ്ചും​ ​റി​യാ​ദി​ലേ​ക്ക് ​ര​ണ്ട് ​സ​ർ​വ്വീ​സു​ക​ളു​മാ​ണു​ള​ള​ത്.