മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 എൽ.ഇ.ഡി ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 29.35 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡ്, പൊന്ന്യാകുർശ്ശി ബൈപാസ് ജംഗ്ഷൻ, താഴെക്കോട് തെയ്യോട്ടുചിറ മഖാം പരിസരം, അരക്കുപറമ്പ് പള്ളിക്കുന്ന്, ആലിപ്പറമ്പ് പള്ളിക്കുന്ന്, ആനമങ്ങാട് സെന്റർ, ഏലംകുളത്തെ മുതുകുർശ്ശി, കുന്നക്കാവ്, വെട്ടത്തൂർ ജംങ്ഷൻ, മേലാറ്റൂരിലെ ചെമ്മാണിയോട് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി.സർക്കാർ അംഗീകൃത എജൻസിയായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കാനും പ്രവൃത്തി നടപ്പാക്കാനും ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു.