വളാഞ്ചേരി/എടപ്പാൾ: കൗമുദി ടി.വിയുടെ 'മഹാഗുരു' പരമ്പരയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് മലപ്പുറം ജില്ലയിൽ ഉജ്ജ്വല സ്വീകരണം. എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിലും എടപ്പാൾ, പൊന്നാനി എസ്.എൻ.ഡി.പി യൂണിയനുകളുടെ നേതൃത്വത്തിൽ എടപ്പാളിലുമായിരുന്നു സ്വീകരണം.
വൈകിട്ട് നാലിന് വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റ് പരിസരത്തെത്തിയ റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ ഷിജു വൈക്കത്തൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യോഗം ഡയറക്ടർ കുറ്റിയിൽ ശിവദാസൻ, പഞ്ചായത്ത് കമ്മിറ്റിയംഗം ജയകേസരി, വനിതാസംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ, ട്രഷറർ ഷിജിത ഷിജു, യൂത്ത് വിംഗ് സെക്രട്ടറി സി.ടി.സുരേഷ്, കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ, വളാഞ്ചേരി ലേഖകൻ പ്രദീപ് ഇരിമ്പിളിയം, കുറ്റിപ്പുറം ലേഖകൻ സജിരാജ് എന്നിവർ സംബന്ധിച്ചു.
അഞ്ചോടെ എടപ്പാൾ കുറ്റിപ്പുറം റോഡിലെ ശബരി കോംപ്ളക്സിലായിരുന്നു രണ്ടാമത്തെ സ്വീകരണം. ഗുരുദേവന്റെ ചിത്രത്തിൽ എസ്.എൻ.ഡി.പി യോഗം എടപ്പാൾ യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ രവീന്ദ്രൻ അന്തിക്കാട്, പൊന്നാനി യൂണിയൻ പ്രസിഡന്റ് ഡോ. ജയശങ്കർ, ബാലസുബ്രഹ്മണ്യൻ പൊന്നാനി, ബാലസുബ്രഹ്മണ്യൻ കടവനാട്, ശബരി വേലപ്പൻ, കമലാക്ഷി, പ്രേമ, സുനന്ദ, ഉഷ, ഗിരിജ, രവീന്ദ്രൻ പൊന്നാനി, ശകുന്തള, മോഹനൻ, ശാരദ, ഷൈനി, പ്രിയ, രഞ്ജു, പ്രഭാകരൻ തേറയിൽ, പ്രജിത് തേറയിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
തുടർന്ന് ഭദ്രദീപം കൊളുത്തി യോഗം ആരംഭിച്ചു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജയശങ്കർ, രവീന്ദ്രൻ അന്തിക്കാട്, സോമസുന്ദരൻ കാക്കൊള്ളിൽ, ബാലസുബ്രഹ്മണ്യൻ പൊന്നാനി, ബാലസുബ്രഹ്മണ്യൻ കടവനാട്, ശബരി വേലപ്പൻ, ജയന്തി കുമാരൻ, തിലകൻ, വിജയൻ പത്തായപ്പറമ്പിൽ, പ്രിയ, ഷൈനി, ഷീല തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൻ പന്താവൂർ സ്വാഗതവും പ്രജിത്ത് തേറയിൽ നന്ദിയും പറഞ്ഞു. രണ്ടിടത്തും ട്രെയ്‌ലർ ഷോ അരങ്ങേറി. വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന ജനാവലി പങ്കെടുത്തു.