പെരിന്തൽമണ്ണ: ഛത്തിസ്ഗഢിലെ ബിലായിൽ ഫെബ്രുവരി രണ്ടിന് തുടങ്ങിയ കിഴക്കൻ മേഖലാ സന്തോഷ്ട്രോഫി ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കുന്നത് അങ്ങാടിപ്പുറം പരിയാപുരം ഫാത്തിമ യു.പി.സ്കൂളിലെ കായികാദ്ധ്യാപകൻ ജസ്റ്റിൻ ജോസ്. ഛത്തിസ് ഗഢും ജാർഖണ്ഡും തമ്മിൽ നടന്ന ആദ്യമത്സരത്തിലെ മുഖ്യ റഫറിയായിരുന്നു ജസ്റ്റിൻ. കാറ്റഗറി 2 ദേശീയ റഫറിയായ ഇദ്ദേഹം ഗുജറാത്തിൽ നടന്ന ദേശീയ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും മേഘാലയയിൽ നടന്ന അണ്ടർ18 ഐ ലീഗിലും മാച്ച് റഫറിയായിരുന്നു. പരിയാപുരത്തെ മരിയൻ സ്പോർട്സ് അക്കാദമിയുടെ പരിശീലകൻ കൂടിയാണ്.