samskarika
സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രയുടെ ജില്ലാതല സമാപനത്തിന് ചന്തക്കുന്നിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്ത് പ്രസംഗിക്കുന്നു.

നിലമ്പൂർ: ഗോഡ്‌സെയെ വാഴ്ത്തുന്നവരുടെ വെടിയുണ്ടകൾകൊണ്ട് ഗാന്ധിയെ ഇല്ലാതാക്കാവില്ലെന്ന് സംസ്‌ക്കാരസാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. 'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ' എന്ന സന്ദേശവുമായെത്തിയ സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രയുടെ ജില്ലാതല സമപനം ചന്തക്കുന്നിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ഷൗക്കത്ത്. ലോകത്തിന്റെ വെളിച്ചമാണ് ഗാന്ധിയൻ ദർശനങ്ങൾ. ഇന്ത്യൻ ജനതയുടെ ഹൃദയത്തിലെ പ്രകാശമായി ഗാന്ധി എന്നും നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണസമ്മേളനം കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്റ വി.വി പ്രകാശ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ജാഥാ വൈസ് ക്യാപ്റ്റൻ എൻ.വി പ്രദീപ് കുമാർ, അനി വർഗീസ്, പ്രദീപ് പയ്യന്നൂർ, കെ.എം ഉണ്ണികൃഷ്ണൻ, സാഹിതി ജില്ലാ കൺവീനർ, കെ.ജി.എം നമ്പൂതിരി, പ്രണവം പ്രസാദ് ,
മുനിസിപ്പൽ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, പാനായി ജേക്കബ്, പാലോളി മെഹബൂബ്, മൂർഖൻ കുഞ്ഞു പ്രസംഗിച്ചു. സാംസ്‌ക്കാരിക സദസിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച 'വെളിച്ചത്തിലേക്കു നടക്കാം 'എന്ന സന്ദേശവുമായി അരമണിക്കൂർ ദൈർഘ്യമുള്ള നാടകം, നാടൻപാട്ടുകളും ഗോത്രകലാരൂപങ്ങളും അവതരിപ്പിച്ചു.
എടവണ്ണയിലെ സ്വീകരണത്തിൽ മുഹമ്മദ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.വി ഉഷാനായർ, ഇ.എ കരീം, പി.വി കോയ പ്രസംഗിച്ചു. പാണ്ടിക്കാട്ടെ സ്വീകരണത്തിൽ സഫീർജാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ രോഹിൽനാഥ്, ആലിപ്പറ്റ ജമീല, മണ്ഡലം പ്രസിഡന്റ് മജീദ്, എൻ.വി കരീം പ്രസംഗിച്ചു.