പുലാമന്തോൾ: അമ്പലവട്ടം കൃഷ്ണ ഭവനിൽ രാധാകൃഷ്ണൻ (78) നിര്യാതനായി. കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹം പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടക രംഗത്തും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ഗോമതി (റിട്ട. അദ്ധ്യാപിക). മക്കൾ: സന്തോഷ് (ദുബായ്), പരേതനായ വിനോദ്. മരുമക്കൾ: പ്രിയ (ദുബായ്), സുമബാല (ദുബായ്).