നിലമ്പൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൈലാടി തൊണ്ടിയൻ മറിയുമ്മയുടെ മകൻ റിദ്വാൻ (വില്ല്യാപ്പു-26) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിന് അകമ്പാടത്ത് ഫുട്‌ബോൾ മൽസരം കാണാൻ പോകുന്നതിനിടെ മഹാഗണിക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് മരണം. സഹോദരൻ: റിൻഷാദ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം
മൈലാടി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.