തിരൂരങ്ങാടി: തിരൂരങ്ങാടി താഴെചിന തടത്തിൽ മാനു എന്ന മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: തച്ചറമ്പൻ തിത്തിര്യം. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, താഴെചിന ജി.എം.എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ, താഴെചിന മഹല്ല് മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മുസ്തഫ, അബ്ദുൽകരീം, അബ്ദുറഹിമാൻ, സുബൈർ, അബ്ദുൽനാസർ, അബ്ദുൽ അസീസ് (നാലുപേരും റിയാദ്), അബ്ദുൽജലീൽ (കർണാടക), അലിമോൻ, കദീജ. മരുമക്കൾ: അബ്ദുൽസലാം (കുണ്ടൂർ), ബുഷ്റ (രണ്ടത്താണി), സൗദ (കരുമ്പിൽ), ഹാജറ (വേങ്ങര), റഷീദ (ഉള്ളണം പരപ്പനങ്ങാടി), ശാന (പെരിന്തൽമണ്ണ), ശഹർബാൻ (പുകയൂർ).