വള്ളിക്കുന്ന്: വള്ളിക്കുന്ന് അത്താണിക്കലിൽ നിയന്ത്രണം വിട്ട മിനിബസ്സ് ഷോപ്പിങ് കോംപ്ലക്സിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കോട്ടക്കടവ് ഭാഗത്തു നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് റോഡിൽ നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലെക്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ്സിൽ ഈ സമയം ഡ്രൈവറും ക്ലീനറും കണ്ടക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷോപ്പിങ് കോംപ്ലെക്സിലേക്ക് വാഹനങ്ങൾ കയരാതിരിക്കാനായി സ്ഥാപിച്ച സ്റ്റെപ്പിൽ ഓടി കയറി കോണ്ക്രീറ്റ് സ്ലാബിന് മുകളിൽ കുരുങ്ങി ബസിന്റെ ടയറുകൾ നിലത്ത് തൊടാത്ത നിലയിലായിരുന്നു നിന്നത്.