വള്ളിക്കുന്ന്: സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന അത്താണിക്കൽ താമസിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ റിട്ട. സബ് ഇൻസ്‌പെക്ടർ വയൽപീടിയക്കൽ മൊയ്തീൻകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കൾ: സെയ്തുട്ടി, അബ്ദുൾമജീദ് (മക്ക), മുസ്തഫ, അബ്ദുൾഅസീസ്, അബ്ബാസ്, മുനീർ, ശരീഫ, സീനത്ത്. മരുമക്കൾ: സൈനബ, സുഹറ, ആയിശാബി, സാബിറ, ജമീല, നസീമ, അബ്ദുൾഅസീസ് (കൊടക്കാട്), അബ്ദുൾനാസർ (പെരുമുഖം).