im-vijayan-
ഇ​മാം​മ​ജ്ബൂ​റി​നെ​യും​ ​സു​ഹൃ​ത്ത് ​സ​മീ​ർ​ ​ബി​ൻ​സി​യേ​യും​ ​ഐ.എം. വിജയൻ ആ​ദ​രി​ക്കുന്നു. ​

മലപ്പുറം: മകരരാവിലെ മഞ്ഞുതുള്ളിയെ പോലും കുളിരണിയിച്ച് സൂഫിയാനാ മൊസീഖി പെയ്തിറങ്ങി. ചിലർ ഒന്നും മിണ്ടാതെ മൗനമായി സംഗീതം നനഞ്ഞു. ചിലരുടെ കൽബിൽ സംഗീതം അനുഭൂതികളുയർത്തി. ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും അവർതിരിച്ചറിഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റിന്റെ നാലാംരാവിലായിരുന്നു സൂഫിസംഗിതജ്ഞരായ ഇമാം മജ്ബൂറും, സമീർ ബിൻസിയും ചേർന്നവതരിപ്പിച്ച സോംഗ് ഓഫ് സോയിൽ ആന്റ് സൗൾ(ആത്മാവിന്റേയും മണ്ണിന്റെയും സംഗീതം) അരങ്ങേറിയത്.
നാലാം ദിനത്തിലും മലപ്പുറം ഫെസ്റ്റിൽ വൻ തിരക്കനുഭവപ്പെട്ടു. ഫുഡ് കോർട്ടിലും, ഐസ് വേൾഡിലും അമ്യൂസ്‌മെന്റ് പാർക്കിലും, ഡിസ്‌നിലാന്റിലും എല്ലാം അനേകം പേർ സമയം ചെലവഴിച്ചു. ഇന്ന് വൈകീട്ട് 7ന് കളിയും പാട്ടും പട്ടുറുമാൽ ഫെയിം യാഷിക് നയിക്കും.ഒപ്പം കലാഭവൻ ഷമലും വേദിയിലെത്തും. ദേശീയ പോലീസ് ഫുട്‌ബോൾ ഫൈനൽ തിരക്കിനിടയിലും ഐ.എം വിജയൻ മലപ്പുറത്തിന്റെ ഫുട്‌ബോൾ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ പാടിയ ഇമാംമജ്ബൂറിനെയും സുഹൃത്ത് സമീർ ബിൻസിയേയും ആദരിക്കാൻ മലപ്പുറം ഫെസ്റ്റിലെ വേദിയിലെത്തി. മലപ്പുറത്തിന്റെ ഹൃദയതാളമാണ് കാൽപന്തുകളി. സംഗീതവും ഫുട്‌ബോളും പ്രണയമായി വിരിയുന്ന നാട്ടുനന്മയുടെ നിറകുടമായ ഈ മണ്ണാണ് തന്റെ എല്ലാ വളർച്ചക്കുപിന്നിലെന്നും വിജയൻ അനുസ്മരിച്ചു.