പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലോങ്ങരയിലെ ലാന്റ് ലിങ്ക്സിൽ താമസിക്കുന്ന
റിട്ട. ഡെപ്യൂട്ടി കളക്ടർ കണ്ണോട്ടിൽ വാസുദേവൻ (87) നിര്യാതനായി. പെരിന്തൽമണ്ണ തഹസിൽദാർ, എസ്.എൻ.ഡി.പി പെരിന്തൽമണ്ണ യൂണിയൻ സെക്രട്ടറി എന്നീ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട് കല്പറ്റയിൽ ഡെപ്യൂട്ടി കലക്ടറായാണ് വിരമിച്ചത്. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: സുരേഷ്, സന്തോഷ്, അനിത, ലോലിത. മരുമക്കൾ: സിന്ധു, മീന, വിജയകുമാർ, വിജയൻ. സംസ്‌ക്കാരം തിരുവില്വാമല ഐവർമഠത്തിൽ നടന്നു.