എടപ്പാൾ: കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയ എടപ്പാൾ അംശക്കച്ചേരി മാക്കോത്ത് കുട്ടപ്പയുടെ മകൻ ഷിബിനെ (21) ആണ് എടപ്പാൾ കുറ്റിപ്പുറം റോഡിൽ എസ്.ബി.ഐക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുന്നിലാണ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നത്. പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: സുലോചന. സഹോദരങ്ങൾ: സുബിൻ, സുനിൽ.