നിലമ്പൂർ: മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന 12 കിലോഗ്രാം കഞ്ചാവു മായി രണ്ട് പേർ നിലമ്പൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
വെള്ളയൂർ വില്ലേജിൽ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടിൽ ത്വയ്യിബ് (30 ) , ചെമ്പ്രശ്ശേരി വില്ലേജിൽ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടിൽ ഹസീബ് ( 27 ) എന്നിവരെയാണ് റേഞ്ച് ഇൻസ്പെക്ടർ സജിമോനും സംഘവും അറസ്റ്റ്ചെയ്തത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ 12 കിലോ കഞ്ചാവുമായി വരികയായിരുന്ന പ്രതികൾ പിടിയിലായത് . കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ റെജി തോമസ്, ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്റ്റിൻ, സുഭാഷ്, ഇ. റംഷുദ്ദീൻ, കെ.പ്രദീപ്, എ. കുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. വിദേശത്തേക് ഗുളികകളടക്കം കടത്തുന്ന പുളിക്കൽ സ്വദേശിയുമായി ബന്ധമുള്ളവരാണെന്നാണ് സൂചന. നേരത്തെ ഇവരുടെ കൂട്ടാളിയായിരുന്ന ആൾ ഇപ്പോൾ വിശാഖപട്ടണത്ത് ജയിലിലാണെന്നും എക്സൈസ് സംഘം പറഞ്ഞു.