പെരിന്തൽമണ്ണ : പൂന്താനം സാഹിത്യോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവിതയിൽ ദാർശനിക സൗന്ദര്യം പരത്തിയ കവിയാണ് പൂന്താനമെന്ന് അദ്ദേഹം പറഞ്ഞു. ചിന്തയിൽ പ്രകോപനം സൃഷ്ടിക്കാൻ ഉതകുന്ന പുതിയ ജഞാനപ്പാനകൾ ഉദയം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ: സ്മിത മേനോൻ രചിച്ച ലേഖന സമാഹാരം' ആരോഗ്യ ജാലകം മാങ്ങോട്ടിൽ ബാലകൃഷ്ണനു നൽകി സ്പീക്കർ പ്രകാശനം ചെയ്തു.
എം. എം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ് സാഹിത്യകാരൻ ചെല്ലദുരൈ, എം.എൻ. കാരശ്ശേരി, കരിവെള്ളൂർ മുരളി, തനൂജ ഭട്ടതിരി, പി. കെ പാറക്കടവ്, മേലാറ്റൂർ രാധാകൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
കവി സദസ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഡോ :സുഷമ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എൻ. നിധീഷ്, പി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. സി. പി. ബൈജു, ഡോ : എസ്. സഞ്ജയ്, ജി.കെ രാംമോഹൻ, അശോക് കുമാർ പെരുവ, കെ.എം സേതുമാധവൻ, ചെമ്മാണിയോട് ഹരിദാസ്, രജനി സുരേന്ദ്രൻ, ഫ്രാൻസിസ് ഓണാട്ട് തുടങ്ങിയവർ കവിത അവതരിപ്പിച്ചു.