 
വള്ളിക്കുന്ന്: സ്വകാര്യവ്യക്തിയുടെ തെങ്ങിന് മുകളിലെ കൂറ്റൻ തേനിച്ചക്കൂട് ഭീഷണി ഉയർത്തുന്നു. ആനയാറങ്ങാടി കോട്ടപ്പടി റോഡിൽ നെറുംങ്കൈത കോട്ട അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിൻമുകളിലാണ് തേനീച്ച കൂട് കൂട്ടിയത്.
 തെങ്ങിൽ നിരവധി ഓലകൾ ഉണങ്ങി നിൽക്കുന്നുമുണ്ട്. നിരവധി വീടുകളാണ് പരിസരത്തുള്ളത്. രാത്രികാലങ്ങളിൽ തേനീച്ചകൾ കൂട്ടമായി വെളിച്ചം കണ്ട് വീടുകളിൽ വരുന്നതും ഭീഷണിയാണ്.
പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.