byelection-malappuram
തിരഞ്ഞെടുപ്പ്

മലപ്പുറം: ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇലക്‌ട്രോണിക്‌ വോട്ടിങ് മെഷീനുകളും മറ്റ് ഇലക്ഷൻ സാമഗ്രികളും കലക്ടറേറ്റിൽ വിതരണം ചെയ്തു. മൂന്ന് വാർഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 30 ബൂത്തകളിലേക്ക് 46വോട്ടിങ് മെഷീനുകളാണ് വിതരണം ചെയ്തത്. തിരൂർബ്ലോക്കിൽ പുറത്തൂർ, വണ്ടൂർബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി, കാവന്നൂർ ഗ്രാമപഞ്ചായത്തിൽ ഇളയൂർ തുടങ്ങിയ മൂന്ന് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു വാർഡുകളിലായി 28,494പേർ ഇന്ന്‌വോട്ട്‌രേഖപ്പെടുത്തും.
പുറത്തൂരിൽ 20 ബൂത്തുകളിലായി 12,691വോട്ടർമാരും ചെമ്പ്രശ്ശേരിയിൽ 16 ബൂത്തുകളിലായി 14,419വോട്ടർമാരും എളയൂരിൽ രണ്ടു ബൂത്തുകളിലായി 1384വോട്ടർമാരുമാണുള്ളത്. മൂന്നു വാർഡുകളിലായി 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ഇളയൂർ വാർഡിലാണ്. എട്ടു സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെയാണ്‌വോട്ടെടുപ്പ്.വോട്ടെണ്ണൽ 15 ന് രാവിലെ 10ന് നടക്കും.