saidalavi-haji
saidalavi haji

തിരൂരങ്ങാടി: സൗദി ക്രൗൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പൗരപ്രമുഖനുമായ ചെമ്മാട് മെതുവിൽ നാലകത്ത് സെയ്തലവി ഹാജി (71) നിര്യാതനായി. രാമനാട്ടുകര യൂണിറ്റ് വ്യാപാരി വ്യവസായി ഭാരവാഹിയായിരുന്നു. ഭാര്യ: ആയിശ പൂങ്ങാടൻ. മക്കൾ: റിയാസ്, ഷമീർ (ദുബായ്), ഷുക്കൂർ (സൗദി), ഖൈറുന്നീസ, ഹഫ്സുന്നീസ. മരുമക്കൾ: അബൂബക്കർ എന്ന കുഞ്ഞിമോൻ (രാമനാട്ടുകര), ഹബീബ്റഹ്മാൻ (അരീക്കോട്), സലീന (എടപ്പാൾ), ജമീല (കുറ്റിപ്പുറം), റജീന (വടക്കഞ്ചേരി). സഹോദരങ്ങൾ: എം.എൻ.കുഞ്ഞിമുഹമ്മദ് ഹാജി (കെ.പി.സി.സി മെമ്പർ), ഹംസത്ത് ഹാജി, സിദ്ധീഖ് ഹാജി, അബ്ദുറഷീദ്, ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, നഫീസ, പരേതനായ കുഞ്ഞാറുമുട്ടി ഹാജി, പരേതരായ ആയിശക്കുട്ടി, ഖദീജ. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തിരൂരങ്ങാടി നടുവിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.