nilambur-mini-stadium
മി​നി​ ​സ്റ്റേ​ഡി​യം​ ​കോം​പ്ല​ക്സ് ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​നി​ർ​വ്വ​ഹി​ക്കുന്നു

നിലമ്പൂർ: മേഖലയിലെ കായിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുതകുന്ന നിലമ്പൂർ മിനി സ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണമാരംഭിച്ചു. മാനവേദൻ ഹയർസെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മാണോദ്ഘാടനം വ്യവസായ കായിക യുവജനകാര്യ വകുപ്പു മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിച്ചു. പി.വി.അൻവർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.വി.ഹംസ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.ദേവാന്ദ്, എച്ച്.എം.സി പ്രതിനിധി തടത്തിൽ നൗഷാദ്, കൗൺസിലർമാർ, വിവിധ പഞ്ചായത്ത് ഭരണസമിതി പ്രതിനിധികൾ,തുടങ്ങിയവർ സംബന്ധിച്ചു. കായികയുവജന കാര്യാലയയം ഡയറക്ടർ സഞ്ജയൻകുമാർ സ്വാഗതവും മാനവേദൻ സ്‌കൂൾ പ്രിൻസിപ്പാൾ അനിത എബ്രഹാം നന്ദിയും പറഞ്ഞു.18.30കോടി രൂപ ചെലവിട്ടാണ് നിലമ്പൂർ നിയോജകമണ്ഡലത്തിന് അനുവദിച്ച മിനി സ്‌റ്റേഡിയം കോംപ്ലക്സ് മാനവേദൻ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമ്മിക്കുന്നത്. നേരത്തെ നിലമ്പൂരിലെത്തിയ മന്ത്രിയെ തുറന്ന ജീപ്പിലാനയിച്ചാണ് ആഘോഷമായി വേദിയിലെത്തിച്ചത്.