തിരൂർ: തെറ്റുകൂടാതെ ഭാഷയെ ഉപയോഗപ്പെടുത്താൻ എഴുത്തുകാരന് കഴിയണമെന്ന് തുഞ്ചത്തെഴുച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു. മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാനുള്ള സാഹിത്യ രചനകൾക്ക് എഴുത്തുകാർ പ്രാധാന്യം നൽകണം. തിരൂർ നൂർലേക്കിൽ ചിത്രരശ്മി സാംസ്കാരിക സമിതി സംഘടിപ്പിച്ച ഗ്രീഷ്മാക്ഷരങ്ങൾ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചിത്രരശ്മി സാംസ്കാരിക സമിതി പ്രസിഡന്റ് മുജീബ് താനാളൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാവേദ് അനീസ്, മിഥുൻ വർമ്മ, വിനോദ് ആലത്തിയൂർ, രമേശ് ആത വനാട്, വിനോദ് തലപ്പള്ളി, ഇ.സുമതിക്കുട്ടി, ജ്യോതിർമയി ശങ്കരൻ, വി.പി ദിവ്യശ്രീ സംസാരിച്ചു. ചടങ്ങിൽ സാഹിത്യ രംഗത്തെ പുരസ്കാര ജേതാക്കളായ സുരേഷ് തെക്കീടിൽ, പ്രമോദ് ബാലകൃഷ്ണൻ, സതീഷ് മാമ്പ്ര, സന്തോഷ് ചിറ്റിലേടത്ത്, സുകു തോക്കാംപാറ എന്നിവരെ ആദരിച്ചു. പുതിയ പന്ത്രണ്ട് പുസ്തങ്ങളുടെ പ്രകാശ നവും ചടങ്ങിൽ നടന്നു. തുടർന്ന് നടന്ന ദ്രുത കവിതാരചനാ മത്സരത്തിൽ അസ്ലം തിരൂർ ഒന്നാം സ്ഥാനവും മാതു മങ്ങാട് കൊല്ലം രണ്ടാം സ്ഥാനവും നേടി. സാഹിത്യ സംവാദത്തിൽ ജിഷ കാർത്തിക,സൽമ തിരൂർ, രാജേഷ് കരിങ്കപ്പാറ, റമീഷ ബക്കർ, ചെമ്മണിയോട് ഹരിദാസൻ, നിലമ്പൂർ ഗോപാല കൃഷ്ണൻ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ഓളം യുവ എഴുത്തുകാർ സാഹിത്യ ക്യാമ്പിൽ പങ്കെടുത്തു.