ചെറുമുക്ക്: ചെറുമുക്ക് പി.എം.എസ്.എ.എം.എം.എം യു.പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചു. തരിശായി കിടന്ന 70 സെന്റ് ഭൂമിയിലാണ് ഫൈവ്സിനും സെവൻസിനും അനുയോജ്യമായ ഗ്രൗണ്ട് 67 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത്. 35 മീറ്റർ വീതിയും, 45 മീറ്റർ നീളവുമുള്ള അന്താരാഷ്ട്ര നിലവാരത്തോടു കൂടിയ സ്റ്റേഡിയമാണ് ഒരുക്കിയിരിക്കുന്നത്. നാട്ടുകാരുടെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എയുടെയും ശ്രമഫലമായാണ് സ്റ്റേഡിയം നിർമ്മിച്ചത്. കാണികൾക്കുള്ള ഇരിപ്പിടം, ഡ്രസിംങ് റും. വാഷിംങ് റൂം, വിഡിയോ റിക്കാർഡിംഗ് സൗകര്യങ്ങളുമുണ്ട്. ഗ്രൗണ്ടിന് ചുറ്റും വല കെട്ടിയിട്ടുണ്ട്. സ്കൂൾ പ്രവർത്തി സമയങ്ങളിലൊഴികെ കായിക പ്രേമികൾക്ക് സ്റ്റേഡിയം പ്രയോജനപ്പെടുത്താനാവും. ഗ്രൗണ്ട് പി.കെ.അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ മുഖ്യാത്ഥിയായി. ഓഫീസ് ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ആസിയ തേറാമ്പിൽ, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ ഇ.പി.മുജീബ്, സമീർ പൊറ്റാണിക്കൽ, കെ.പി.കെ തങ്ങൾ, സി.യൂസുഫ്, പച്ചായി ബാവ, മതാരി അബ്ദുറഹിമാൻ കുട്ടി, മുസ്തഫ ചെറുമുക്ക്, വി.പി മൂസ, അഷ്റഫ് ചെമ്പ, ഇഖ്ബാൽ പൂങ്ങാടൻ, ഹബീബ് എറപറമ്പൻ, കെ.വി സഫ്വാൻ, വി.പി.ജാഫർ പ്രസംഗിച്ചു.