തിരൂരങ്ങാടി: സ്‌കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാളെ 30 പാക്കറ്റ് കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എം.ഒ.വിനോദും സംഘവും വെന്നിയൂരിൽ അറസ്റ്റ് ചെയ്തു. തെന്നല പാറപ്പുറം മാട്ടാൻ ജുനൈദ് (21) ആണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് വിദ്യാർത്ഥികളെ വലയിലാക്കിയ ശേഷം പ്രത്യേകം തയ്യാറാക്കിയ ബോംങ്ങിലൂടെ കഞ്ചാവിന് അടിമയാക്കുന്ന രീതിയാണ് ഇയാൾ ചെയ്തിരുന്നത്. അതിനായി തയ്യാറാക്കിയ ബോങ്ങും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാളക്കുളം, തിരൂരങ്ങാടി പരിസരങ്ങളിലെ സ്‌കൂൾ വിദ്യാർഥികളാണ് കൂടുതലും ഇയാളുടെ വലിയിലകപ്പെട്ടത്. പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ, ജിനരാജ്, നിതിൻ, വനിത ഓഫീസർ ലിഷ, ഡ്രൈവർ സാജിദ് തുടങ്ങിയവരും പങ്കെടുത്തു.