തിരൂരങ്ങാടി: വേങ്ങര, കണ്ണമംഗലം പഞ്ചായത്തിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ നിന്ന് 150 ഗ്രാം കഞ്ചാവും അഞ്ച് ആമകളെയും പിടികൂടി. കണ്ണമംഗലത്തെ വീട്ടിൽ അടുക്കളയിൽ രണ്ടു ബിന്നുകളിലാക്കിയാണ് ആമകളെ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ സിദ്ധീഖാബാദ് പാലപ്പെട്ടി വീട്ടിൽ മുഹമ്മദ്, പനക്കൽവീട്ടിൽ അനീഷിനുമെതിരെ കേസ്സെടുത്തു. പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എം.ഒ. വിനോദിന്റെ നേതൃത്വമേകിയ പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ ടി. യൂസുഫലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജിനരാജ്, എം.കെ. ഷിജിത്ത്, സി.നിതിൻ പങ്കെടുത്തു.
എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ണമംഗലത്ത് വീട്ടിൽ നിന്നും പിടികൂടിയ ആമകൾ