മലപ്പുറം: ആറുദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. ചടങ്ങിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ദേശീയ ട്രഷറർ പിവി അബ്ദുൾ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സയ്യിദ് ബഷീറലി ശീഹാബ് തങ്ങൾ, അഡ്വ. പി എം എ സലാം, അബ്ദുറഹിമാൻ രണ്ടത്താണി, എം എൽ എമാരായ അഡ്വ. എൻ ഷംസുദ്ദീൻ, അഡ്വ. കെ എൻ എ ഖാദർ, അഡ്വ. എം ഉമ്മർ, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ, കൊളത്തൂർ ടി മുഹമ്മദ് മൗലവി, കുറുക്കോളി മൊയ്തീൻ, അഡ്വ. എൻ സൂപ്പി, അഡ്വ. എം റഹ്മത്തുള്ള അഷ്‌റഫ് കോക്കൂർ, എം കെ ബാവ, എം എ ഖാദർ, എം അബ്ദുള്ളക്കുട്ടി, പി എ റഷീദ്, സി മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.