പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണവിഹാറിലെ (തട്ടകം 28) റിട്ട .പ്രധാനാദ്ധ്യാപകൻ (എടപ്പറ്റ ജി.എൽ.പി.എസ്) എം.രാധാകൃഷ്ണന്റെ മകൻ പി.സി.കൃഷ്ണനുണ്ണി എന്ന ഉണ്ണിക്കുട്ടൻ (40) നിര്യാതനായി. തിരൂരിൽ ഇംഗ്ലീഷ് മരുന്നിന്റെ ഹോൾസെയിൽ കച്ചവടം നടത്തിവരികയായിരുന്നു. ഏതാനും വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ വലതുകൈ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: പരേതയായ പി.സി.തങ്കം (റിട്ട. അദ്ധ്യാപിക, പൂപ്പലം യത്തീംഖാന യു.പി സ്‌കൂൾ). ഭാര്യ: കെ.കവിത (ധനലക്ഷ്മി ബാങ്ക് മഞ്ചേരി). മകൻ: സുകൃത്(ഏഴാം ക്ലാസ് വിദ്യാർത്ഥി വള്ളുവനാട് വിദ്യാഭവൻ പെരിന്തൽമണ്ണ). സംസ്‌കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.