മഞ്ചേരി: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പുൽപ്പറ്റ തൃപ്പനച്ചി മേത്തലയിൽ രാമൻകുട്ടിയുടെ ഭാര്യ രജിത (45) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മക്കൾ: അഖില, അനുവിന്ദ, അഭിനവ്. സഹോദരങ്ങൾ: റീന, മിനി. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.