മലപ്പുറം: ഭരണഘടന ഉറപ്പ് നൽകിയ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കി സർക്കാർ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ. മുനീർ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സി.എച്ച്. മുഹമ്മദ് കോയ നഗറിൽ നടന്ന വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ആശയങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ കേരളത്തിൽ മതനിരാസം അടിച്ചേൽപ്പിക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം.- അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി. അബ്ദുൾ വഹാബ് എം.പി, അഡ്വ. യു.എ. ലത്തീഫ്, സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം, എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, അഡ്വ. കെ.എൻ.എ. ഖാദർ, ടി.വി. ഇബ്രാഹിം, പി. ഉബൈദുള്ള, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, എം.എസ്.എഫ് ദേശീയ സെക്രട്ടറി അതീബ് മസ്ഗാൻ ഡൽഹി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഹമ്മദ് ഷാജു, സിറാജ് നദ്വി, ദേശീയ സെക്രട്ടറിമാരായ അഡ്വ. എൻ.എ. കരീം, ഷമീർ ഇടിയാട്ടിൽ, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, കെ.എം. അബ്ദുൾ ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസിലീഗ് സമ്മേളനം മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യപ്രഭാഷണം നടത്തി. പാറക്കൽ അബ്ദുള്ള എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പി.എം.എ. സലാം, സി. പി. ബാവ ഹാജി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി. അബ്ദുള്ള, ടി.എച്ച്. കുഞ്ഞാലി ഹാജി, സൈഫുദ്ദീൻ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ എന്നിവർ പ്രസംഗിച്ചു.