മലപ്പുറം: പ്രളയ ശേഷം അഭിമുഖീകരിക്കാനിരിക്കുന്ന വരൾച്ച നേരിടാൻ കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്ന് മന്ത്രി മന്ത്രിഡോ.കെ.ടി ജലീൽ. കളക്ടറേറ്റിൽ വിളിച്ചുചേർത്ത ജില്ലാതലഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂഗർഭ ജലനിരപ്പിൽ മുൻവർഷത്തേക്കാൾ വ്യതിയാനം കാണുന്നുണ്ടെങ്കിൽകൃത്യമായ വിവരശേഖരണം നടത്തണം. ജലസമൃദ്ധമായ ക്വാറികൾ ജിയോളജി വകുപ്പ്
കണ്ടെത്തണം. അവയിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മിനി പമ്പയിൽ സ്ഥിരം തടയണ
നിർമ്മിക്കാൻ നടപടി തുടങ്ങണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വരൾച്ച നേരിടാൻ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ചറിപ്പോർട്ട് ഒരാഴ്ചക്കകം നൽകണമെന്ന് ജില്ലാ കളക്ടർ അമിത് മീണ ജില്ലാതല ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ഡപ്യൂട്ടി കലക്ടർ ജെ.ഒ അരുൺ, എഡിഎം പി. സയ്യിദ് അലി, തിരൂർ ആർ.ഡി.ഒ മെഹറലി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആശങ്കാജനകമെന്ന്
ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിൽ 11.11 ശതമാനം കിണറുകളിൽ ഒരുമീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് അധികൃതർ യോഗത്തിൽഅറിയിച്ചു.
22 ശതമാനം കിണറുകളിൽ അര മീറ്ററിലധികം വെള്ളം താഴ്ന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തെ ഫെബ്രുവരി മാസത്തെ ജലനിരപ്പുമായി താരതമ്യപ്പെടുത്തിയുള്ള കണക്കാണിത്. ചില പ്രദേശങ്ങളിലെ കുഴൽകിണറുകളിൽ ആറ് മീറ്റർ വരെ ജലനിരപ്പ് കുറഞ്ഞതായികാണുന്നുണ്ടെന്നും ഭൂഗർഭജല വകുപ്പ് അറിയിച്ചു.
ജില്ലയിലെ മിക്ക നദികളുംജനുവരി അവസാനത്തോടെ ഒഴുക്ക് നിലച്ചത് ആശങ്കാജനകമാണെന്ന് വാട്ടർഅതോറിറ്റി അധികൃതർ യോഗത്തിൽ പറഞ്ഞു. സാധാരണ മാർച്ച് മാസം അവസാനത്തോടെ മാത്രമാണ് നദികളിലെ ഒഴുക്ക് നിലയ്ക്കുന്നത്.