എടക്കര: പുന്നപ്പുഴയുടെ കാറ്റാടി കടവിലെ തടയണ തകർന്ന് ജലം പാഴാകുന്നത് എടക്കരയിലെ കുടിവെള്ള വിതരണവും ജലസേചനവും പ്രതിസന്ധിയിലാക്കും. ജലസേചന വകുപ്പിന്റെ പമ്പ് ഹൗസിനോട് ചേർന്ന തടയണയിലെ ഷട്ടറുകൾ കഴിഞ്ഞ പ്രളയകാലത്ത് തകർന്നിരുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരങ്ങളും മുളങ്കൂട്ടങ്ങളും വന്നടിഞ്ഞതാണ് ഷട്ടറുകൾക്ക് തകരാർ സംഭവിക്കാൻ കാരണം. മൂന്ന് വർഷം മുമ്പ് ഒരു കോടി രൂപ ചെലവഴിച്ച് പണിത കോൺക്രീറ്റ് തടയണയിൽ പലകകൾ ഉപയോഗിച്ചാണ് ഷട്ടറുകൾ തീർത്തത്. ഇതും തകർച്ചയ്ക്ക് ആക്കം കൂട്ടി. വേനൽക്കാലത്തെ കടുത്ത വരൾച്ച മുന്നിൽ കണ്ട് തടയണയിലെ ഷട്ടറുകൾ പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്തധികൃതർ ഗൗനിച്ചില്ല. ഷട്ടറുകൾ ഇപ്പോൾ പൂർണ്ണമായി തകർന്ന നിലയിലാണ്. ഇതോടെ തടയണയിൽ വെള്ളം സംഭരിക്കാൻ കഴിയാതായി. തുലാമഴയില്ലാത്തതും ഭൂമിയിലെ ജലവിതാനം താഴാൻ കാരണമായി.തടയണ തകർന്ന് ഉള്ള ജലവും പാഴാകുന്നതോടെ പ്രദേശം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പഞ്ചായത്ത് മുൻകൈയെടുത്ത് ഷട്ടറിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിസന്ധി രൂക്ഷം
എടക്കര പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിലേക്കും കുടിവെളളം എത്തിക്കുന്നത് കാറ്റാടി കടവ് പദ്ധതിയിൽ നിന്നാണ്.
700 ലധികം ഗാർഹിക കണക്ഷനും 100 ലധികം പൊതു ടാപ്പുകളും കാറ്റാടിപമ്പ് ഹൗസിന്റെ പരിധിയിലുണ്ട്.
എടക്കരയിലെ പാടശേഖരങ്ങളിലേക്ക് കനാൽ വഴി വെള്ളം എത്തിക്കുന്നതോടെ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പുയരുക പതിവാണ്.
ഇത്തവണ പമ്പിംഗ് നിലച്ചതോടെ കിണറുകളിലെ ജലവിതാനവും താഴ്ന്നു.
നിലവിൽ പുഴയിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേതിലും കുറവാണെന്ന് നാട്ടുകാർ പറയുന്ന