മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനവും പുതുതായി നിർമ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ ഒമ്പതിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നിന് ജില്ലയിലെ വൈറ്റ്ഗാർഡ് വാളൻറിയർമാരുടെ പരേഡ് എം.എസ്. പി പരിസരത്ത് നിന്നാരംഭിക്കും. സമ്മേളന വേദിയിൽ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം സമ്മാനിക്കും.