party
മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുന്ന സച്ചിൻപൈലറ്റ്

മലപ്പുറം: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. വൈകിട്ട് മൂന്നിന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച ജില്ലയിലെ വൈറ്റ് ഗാർഡ് വാളന്റിയർമാരുടെ പരേഡ് വേദിയിലെത്തിയതോടെയാണ് പൊതു സമ്മേളനത്തിന് തുടക്കം കുറിച്ചത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിന്നു. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൾ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, അഡ്വ. യു.എ. ലത്തീഫ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, പി. അബ്ദുൽഹമീദ്, അഡ്വ. കെ.എൻ.എ. ഖാദർ, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, അഡ്വ. എം. ഉമ്മർ, ടി.വി. ഇബ്രാഹിം, എൻ.എ. നെല്ലിക്കുന്ന്, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ഡോ. സി.പി. ബാവഹാജി, യു.സി രാമൻ, അഡ്വ. വി.വി പ്രകാശ്, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. പി.എം സാദിഖലി, ടി.പി അഷ്‌റഫലി, കൊളത്തൂർ ടി. മുഹമ്മദ് മൗലവി, അഷ്‌റഫ് കോക്കൂർ, എം.കെ ബാവ, എം.എ ഖാദർ, പി.എ. റഷീദ്, സി. മുഹമ്മദലി, എം. അബ്ദുള്ളക്കുട്ടി, സലീം കുരുവമ്പലം, ഉമ്മർ അറയ്ക്കൽ, ഇസ്മയിൽ പി. മൂത്തേടം, പി.കെ.സി അബ്ദുറഹ്മാൻ, കെ.എം ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു