വളാഞ്ചേരി: മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നതിലും വർഗ്ഗീയതയെ താലോലിക്കുന്നതിലും ബി.ജെ.പിയോടൊപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ. ഡി. എഫ് കേരളസംരക്ഷണ യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീൽ, നജീബ് പാലക്കണ്ടി, ഷേക്ക് പി. ഹാരിസ്, എം.വി. ഗോവിന്ദൻ, സി. ആർ. വത്സൻ എന്നിവർ പ്രസംഗിച്ചു. സി. കെ നാണു എം. എൽ. എ, അഡ്വ. ബാബു കാർത്തികേയൻ, എ.പി. അബ്ദുൾ വഹാബ്, പി.പി. സുനീർ, പി.കെ. കൃഷ്ണദാസ്, വി. ശശികുമാർ, കൺവീനർ കെ.പി . ശങ്കരൻ , എൻ.എ. മുഹമ്മദ് കുട്ടി, പി. ജയപ്രകാശ്, ഷെരീഫ് പാലോളി, അഷറഫലി കാളിയത്ത് കെ.കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ: ഒാസ്കാർ നാമനിർദ്ദേശ പട്ടികയിൽ പേര് സമർപ്പിച്ചാൽ ഏറ്റവും നല്ല നടനുള്ള അവാർഡ് ലഭിക്കുക നരേന്ദ്രമോദിക്കായിരിക്കുമെന്ന് കാനം രാജേന്ദ്രൻ. കേരള സംരക്ഷണ യാത്രക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജിത്ത് കൊളാടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി.ജലീൽ, എം.വി.ഗോവിന്ദൻ, സി.കെ.നാണു എം.എൽ.എ, കെ.എം.ജോസഫ്, അഡ്വ. ബാബു കാർത്തികേയൻ, സി.ആർ.വത്സൻ, ഇ.എൻ.മോഹൻദാസ്, പി.പി.സുനീർ, പി.കെ.കൃഷ്ണദാസ്, വി.ശശികുമാർ, പി.ജ്യോതിദാസ് , എം.മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.