നിലമ്പൂർ: ബി.ജെ.പിക്കും, കോൺഗ്രസിനും ഭൂരിപക്ഷ വർഗ്ഗീയതയെ പ്രോത്സഹിപ്പിക്കുന്ന നയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലമ്പൂരിൽ പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല ജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോമാതാവിന് മനുഷ്യനേക്കാൾ കൂടുതൽ വില നൽക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഇതേപാതയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരും, സ്വീകരിക്കുന്നത്. കർഷകർക്ക് 2,000 രുപ വീതം നൽകിയാൽ വോട്ട് കിട്ടുമെന്നാണ് മോദി കരുതുന്നത്. കേരളത്തിൽ 14 ലക്ഷം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പറയുന്നത്. രണ്ടാം ഗഡു നൽകും മുമ്പ് മോദി സർക്കാർ വീഴും. കേരളത്തിൽ 14 ലക്ഷം കർഷകർ ഉണ്ടായിരുന്നെങ്കിൽ നമുക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയക്കേണ്ടി വരില്ലായിരുന്നു. പ്രളയശേഷം കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും. സൈനിക നേട്ടത്തിൽ മോദി നെഞ്ച് വിരിക്കേട്ടെയെന്നു കാനം പറഞ്ഞു.പി.വി.അൻവർ എം.എൽ.എ അധ്യക്ഷനായി. സി.പി.എം സെക്രട്ടറയേറ്റ് അംഗം എം.വി.ഗോവിന്ദൻ, സി പി എം ജില്ലാ സെക്രട്ടറി പി.പി.വാസുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, പി.പി.സുനീർ, വി.ശശികുമാർ, എബ്രാഹം പി മാത്യു, ആലീസ് മാത്യു, എം.എ. വിറ്റാജ്, ആർ.പാർത്ഥസാരഥി, ഇ.പത്മാക്ഷൻ, പി.സുബ്രഹ്മണ്യൻ,, ബിജു കനകകുന്നേൽ ഇസ്മായിൽ എരഞ്ഞിക്കൽ, നിലമ്പൂർ ആയിഷ, പി.കെ.സൈനബ പ്രസംഗിച്ചു