documentery-festival
ഫെ​സ്റ്റി​വ​ൽ​ ​ച​ല​ച്ചി​ത്ര​താ​രം​ ​അ​ന​ുമോ​ൾ​ ​ഉ​ദ്ഘാ​ട​നം​ ചെയ്യുന്നു

മലപ്പുറം: സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, രശ്മി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അതിജീവനം ചലച്ചിത്രോൽവത്തിന് തുടക്കമായി. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ ചലച്ചിത്രതാരം അനമോൾ ഉദ്ഘാടനം ചെയ്തു. ഇഷ്ടമുള്ളത് മാത്രമല്ല, ആവശ്യമുള്ളത് കാണാനും ഇടപെടാനും നമുക്കാവണം. ഓരോ ജീവിതത്തോടും ചേർന്നു നിൽക്കുന്ന പദമാണ് അതിജീവനമെന്ന് അവർ പറഞ്ഞു. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മലപ്പുറം നഗരസഭ ചെയർപേഴ്‌സൺ സി.എച്ച്. ജമീല ടീച്ചർ എന്നിവർ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും കുറിച്ച് അറിയാനും ചിന്തിക്കാനും ഇത്തരം സംരംഭങ്ങൾക്കാവുമെന്ന് ഉബൈദുള്ള എം.എൽ.എ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.പി.അനിൽ ഉപഹാരം നൽകി.ഡോ.എസ്.ഗോപു, ലെനിൻ രാജേന്ദ്രൻ സ്മൃതി നടത്തി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഐ.ആർ.പ്രസാദ് ആമുഖ ഭാഷണം നടത്തി.
രശ്മി സെക്രട്ടറി അനിൽ കെ.കുറുപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.കെ.രാംമോഹൻ നന്ദിയും പറഞ്ഞു. ഇന്നലെ പ്രളയ ശേഷം ഹൃദയപക്ഷം, ക്ഷേത്ര പ്രവേശന വിളംബരം സമര വിജയ വീഥികൾ, രണ്ട് പെൺകുട്ടികൾ, ദേവനായകൻ, മാന്റോ, അഴീക്കോട് മാഷ്, പി.പദ്മരാജൻ മലയാളത്തിന്റെ ഗന്ധർവൻ, ദി ഷോപ്പ് ലിേ്രഫ്രഴ്‌സ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ചരിത്രത്തിലെ ശ്രദ്ധേയമായ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സൃഷ്ടികളിലൂടെ പ്രളയാനന്തര അതിജീവനത്തിന്റെ അനുഭവങ്ങളും ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ജീവിതക്കാഴ്ചകളും സമ്മാനിക്കുന്ന ചലച്ചിത്രോൽസവം ഇന്ന് സമാപിക്കും. ഇന്ന് രാമു കാര്യാട്ട് സ്വപ്നവും സിനിമയും, വാജിബ്, കടമ്മൻ പ്രകൃതിയുടെ പടയണിക്കാരൻ, എവരിബഡി നോസ്, കഥാകഥനത്തിന്റെ രാജശിൽപ്പി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം ചെലവൂർ വേണു ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനിമ നവോത്ഥാനം, അതിജീവനം എന്ന വിഷയത്തിൽ ചർച്ച നടക്കും.