പെരിന്തൽമണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽഅങ്ങാടിപ്പുറത്ത് നിർമ്മിക്കുന്ന ഓരോടൻ പാലം - വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. കിറ്റ്ക്കോ എഞ്ചിനിയർ സാഞ്ചോയുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തുന്നത്. ടി.എ അഹമ്മദ് കബീർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. ബൈപ്പാസ് നിർമ്മാണ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്ന ചുമതല കിറ്റ്കോയാണ് ഏറ്റെടുത്തിരുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയത്. അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലേയും ഗതാഗതകുരുക്ക് പരിഹരിക്കാനാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. ഇതോടുകൂടി വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കാതെ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പോകാനാവും.