തിരൂരങ്ങാടി: നന്നമ്പ്ര തെയ്യാല സ്വദേശിയും ഗാന്ധിയനും റിട്ട. അദ്ധ്യാപകനുമായ നടുവീട്ടിൽ രാമൻകുട്ടി (67) നിര്യാതനായി. കോൺഗ്രസിലെ തല മുതിർന്ന നേതാവായിരുന്നു. നന്നമ്പ്ര ഗ്രാമ'പഞ്ചായത്ത് അംഗം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, നന്നമ്പ്ര സഹകരണ ബാങ്ക് ഡയറക്ടർ, കർഷക കോൺഗ്രസ്, ഡി.കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ്, ദീർഘകാലം നന്നമ്പ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചെറുമുക്ക് പി.എം.എസ്.എ.എം.എം യു.പി സ്‌കൂളിൽ അദ്ധ്യാപകനായി വിരമിച്ചു. ഭാര്യ: വസന്തകുമാരി. മക്കൾ: ഋഷികേശ് (അദ്ധ്യാപകൻ, എം.എച്ച്.എം.എൽ.പി സ്‌കൂൾ കുറ്റൂർ നോർത്ത്), ശ്രീഹരി (വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.