തേഞ്ഞിപ്പലം: അഭിമന്യുവിന്റെ അമ്മയും അച്ഛനും സീ സോൺ ഉദ്ഘാടനത്തിന് വാഴ്സിറ്റി കാമ്പസിലെത്തിയതു വിതുമ്പിക്കൊണ്ടായിരുന്നു. മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പന്തം കൊളുത്തി ഇവർ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗിക്കാൻ ആവാതെ ഇരുവരും വിതുമ്പിയതോടെ സദസ്സ് അൽപ്പനേരത്തേക്ക് നിശ്ശബ്ദമായി. കലോത്സവ ഉദ്ഘാടന ചടങ്ങിൽ യൂണിയൻ പ്രതിനിധികളും സെനറ്റ് അംഗങ്ങളുമായ ഷാബിൻ, ഡോ: വി.ജെ. ഹെർമൻ, അമൽജിത്ത്, ഗോകുൽ ,അഫ്സൽ, ശിൽപ്പ, ഭവേഷ്, അക്ഷയ് റോയ് എന്നിവർ സംസാരിച്ചു. 56 പോയിന്റോടെ സി.യു കാമ്പസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം. രണ്ടാം സ്ഥാനത്ത് പി.എസ്.എം.ഒ കോളേജാണ് (45 പോയിന്റ്). മഞ്ചേരി എൻ.എസ്.എസ് കോളേജാണ് മൂന്നാംസ്ഥാനത്ത്(24 പോയിന്റ്) , നാലാമത് ഇ.എം.ഇ.കോളേജ് (21 പോയിന്റ് ) വിജയികൾ: ക്ലേ മോഡലിങ് : 1.അർജുൻ ഹരി : പി.എസ്.എം.ഒ കോളേജ് . തിരൂരങ്ങാടി, 2.അഞ്ജു സുന്ദരൻ സി.യു ക്യാമ്പസ്, 3.അഖിൽ ഗോപി, ടി.എം.ജി കോളേജ്. തിരുർ. കൊളാഷ്: 1.സ്വാതി എം.പി, ജെ.എം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് തിരൂർ, 2.ദിൽന.പി, ഇ എം.ഇ.എ ട്രൈനിംഗ് കോളേജ് കൊണ്ടോട്ടി, 3.അനശ്വര ദീപ്തി വി.വി, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം. കവിത രചന സംസ്കൃതം: 1.വിദ്യ.കെ.പി, സി.യു ക്യാമ്പസ്, 2.സാന്ദ്ര.കെ, മജ് ലിസ് ആർട്സ് & സയൻസ് കോളേജ് . വളാഞ്ചേരി, 3.വിഷ്ണുദാസ്.വി, പി.എസ്.എം.ഒ കോളേജ് തിരുരങ്ങാടി, 3.അർച്ചന.ഒ, എൻ.എസ്.എസ് കോളേജ് മഞ്ചേരി. ചെറുകഥ രചന തമിഴ്: 1.പ്രിയ പ്രഭാകരൻ, എം.ടി.എം കോളേജ് ഓഫ് ആർട്സ് & സയൻസ് പൊന്നാനി, 2. ശ്രീലക്ഷ്മി.പി, മജ്ലിസ് ആർട്സ് & സയൻസ് കോളേജ് വളാഞ്ചേരി, 3. മിഥുന.എൻ.കെ, സി.യു ക്യാമ്പസ്. കവിത രചന ഉറുദു: 1.ഷഹ് മ നസ്റിൻ.എൻ, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി'., 2.ഖയറുന്നീസ ഇ.കെ, ഗവൺമെൻറ് ആർട്സ് ആന്റ് സയൻസ് കോളേജ് കൊണ്ടോട്ടി, 3.സഫീന.ടി, ഗവ. കോളേജ് മലപ്പുറം.