haneefa
ഹനീഫ റാവുത്തർ മകളോടൊപ്പം വീടിന് മുന്നിൽ.

ശ്രീകൃഷ്ണപുരം: ചോർന്നൊലിക്കുന്ന കൂരയിൽ രോഗഭാരവും കഷ്ടതകളും പേറി വൃദ്ധ ദമ്പതികൾ ദിവസങ്ങൾ തള്ളിനീക്കുന്നു. കരിമ്പുഴ കോട്ടപ്പുറം മൂന്നാം വാർഡിൽ പള്ളിക്കുന്ന് താമസിക്കുന്ന ഹനീഫ റാവുത്തറും ഭാര്യയും മകളും അടങ്ങുന്ന കുടുംബമാണ് അവശതകൾക്ക് നടുവിൽ കഴിയുന്നത്.

ജന്മനാ ബുദ്ധിമാന്ദ്യമുള്ള മകളും ഭാര്യയും അടങ്ങുന്നതാണ് 79 കാരനായ ഹനീഫ റാവുത്തറുടെ കുടുംബം. ചെറിയ ജോലികളിൽ നിന്നുള്ള വരുമാനവും വാർദ്ധക്യ പെൻഷനും കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുന്നത്.

അഞ്ചുവർഷം മുമ്പ് ഭാര്യ സൈനബ ബി.പി ക്രമാതീതമായി വർദ്ധിച്ച് കുഴഞ്ഞുവീണതോടെ ദുരിതം ഇരട്ടിയായി. ഒരുവശം തളർന്ന സൈനബയ്ക്ക് പിന്നീട് എഴുന്നേൽക്കാൻ കഴിയാത്ത വിധം ചലനശേഷി നഷ്ടപ്പെട്ടു. സൈനബയുടെയും ഹനീഫയുടെയും ചികിത്സയ്ക്കും കുടുംബ ചെലവിനുമായി നല്ല തുക തന്നെ ആവശ്യമാണ്. കുടുംബത്തിന്റെ ഏക വരുമാനം പെൻഷൻ മാത്രമാണ്.

ഹനീഫയുടെ ദുരിതമറിഞ്ഞ് നന്മ ചാരിറ്റി ഫോറം ഇവരെ സഹായിക്കാൻ മുന്നോട്ട് വരികയും തുടർ ചികിത്സക്കും സഹായത്തിനുമായി ഫെഡറൽ ബാങ്ക് ശ്രീകൃഷ്ണപുരം ശാഖയിൽ നന്മ ചാരിറ്റി ഫോറം, അക്കൗണ്ട് നമ്പർ 17020100053353, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001702 അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുള്ളവർ ഈ കുടുംബത്തിന് നൽകുന്ന സഹായം നന്മ ഇവർക്ക് കൈമാറും. ഫോൺ: 9747218066.